എന്‍റെ വഴികള്‍ , ചിന്തകള്‍ ഒക്കെ തെറ്റായിരുന്നൂ... പ്രണയമാണ്, ലോകം എന്നു കരുതിയ വിഡ്ദിയായിപ്പോയി ഞാന്‍ ... അതിന്‍റെ അഹങ്കാരത്തില്‍ ആകാശം മുട്ടി നടന്നു......
പാഠങ്ങള്‍ പഠിക്കാന്‍ ഇനിയും ബാക്കി...
തകര്‍ന്നു വീണത് എന്‍റെ സ്വപ്നങ്ങള്‍ മാത്രമല്ല, ചിതറിപ്പോയ ആത്മാവിനെ കൂട്ടി വയ്ക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുക്കുന്നു...
നിലവിളിച്ചു കൊണ്ടിരിക്കാനാണ്, ആത്മാവിനു നിയോഗം.
നീ എന്നെ വലിച്ചെറിഞ്ഞ നിരാസത്തിന്‍റെ പടുകുഴിയില്‍ നിന്ന് പിടച്ചില്‍ മാറാതെ ഞാന്‍ വിതുമ്പുന്നു...
ഇടയ്ക്കിടെ തുളുമ്പുന്ന കണ്ണുകള്‍ ആര്‍ക്കും ബാദ്ധ്യതയാകാതെ ഞാനെന്നെ മറയ്ക്കുന്നു...
ഞാന്‍ നിനക്ക് സൃഷ്ടിക്കുന്ന അലോസരത്തേക്കാള്‍ നീയെന്നിലുണ്ടാക്കുന്ന വീര്‍പ്പുമുട്ടല്‍ എത്ര ആഴമേറിയതെന്ന് നീ ഒരിക്കലും അറിഞ്ഞിട്ടില്ല. പക്ഷേ നിന്നോടുള്ള പ്രണയം അതെനിക്ക് താങ്ങായിരുന്നു, ലോകത്തെ നേരിടാന്‍, അക്ഷരത്തെ ചേര്‍ത്തു പിടിക്കാന്‍ ...
ഒരിക്കല്‍ പോലും എന്‍റെ വിങ്ങലില്‍ നീയെന്നെ ആശ്വസിപ്പിച്ചില്ല... പലപ്പോഴും ഒരു വാക്കില്‍ നിനക്കതിനു കഴിയുമായിരുന്നു...
പക്ഷേ.......... ഇനി വേണ്ട.....
നിനക്കൊരു ബാദ്ധ്യതായി ഞാന്‍ മാറുമോ എന്ന് എനിക്ക് ഭയമുണ്ട്...
അതുകൊണ്ട് എന്‍റെ യാത്ര ഞാന്‍ ഇവിടം കൊണ്ട് നിര്‍ത്തട്ടെ....
മറുപടിയിലലത്ത ചോദ്യങ്ങള്‍ എനിക്കു വേദനയാകുമോ എന്ന് ഭയന്ന് നീ മാറ്റി വയ്ക്കുന്നു...
പേടിക്കണ്ട...
ഇനി നിനക്ക് ഉത്തരങ്ങള്‍ നല്‍കേടി വരില്ല... ചോദ്യങ്ങള്‍ വീര്‍പ്പു മുട്ടിക്കില്ല.
എന്‍റെ സഞ്ചാരം നിശ്ചയിച്ചത് ഈശ്വരനെങ്കില്‍ അത് തുടരുക തന്നെ, പക്ഷേ വഴികള്‍ ഇനി അദ്ദേഹത്തിന്‍റെ അടുത്തേയ്ക്കു തന്നെ നീണ്ടു പോകട്ടെ....
ആത്മാവിന്‍റെ തീര്‍ത്ഥാടനം... പ്രണയത്തിന്, ഇരിക്കപിണ്ടം വച്ച് നീണ്ടൊരു തീര്‍ത്ഥാടനം...
കരുണ കൊണ്ട് എന്നെ നോക്കുന്ന ആ പ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തിലേയ്ക്ക്...
പക്ഷേ ഒന്നു പറയട്ടെ, നീ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും എന്‍റെ പ്രണയത്തിന്‍റെ ആഴം പറയാനാകുന്നതിലും അധികമായിരുന്നു...
അതുകൊണ്ടു തന്നെ നിന്നോടുള്ള പ്രണയം എന്‍റെ ജീവശ്വാസമാവുകയും...
പക്ഷേ ഇനി ഒരിക്കല്‍ നിന്‍റെ വഴികളില്‍ വരാതെ ഞാന്‍ അകന്നു നിന്നോളാം...
പ്രണയം അങ്ങനെയാണ്, തിരികെ വേണമെന്നില്ല...
മനസ്സിന്‍റെ ആഴം വരികള്‍ക്ക് അതുപോലെ ഉണ്ടാകണമെന്നില്ല....
എങ്കിലും അറിയാനാകുന്നുണ്ടെങ്കില്‍ മനസ്സിലാക്കൂ..........
ഇതൊരു പക്ഷേ എന്‍റെ മംഗളക്കുറിപ്പ്.........
നന്‍മകള്‍ .........

No comments:
Post a Comment