നിന്‍റെ പ്രണയം എന്‍റെ ദിനങ്ങളെ എത്രമാത്രം നിറയ്ക്കുന്നുണ്ടെന്നോ...
ഉന്‍മാദത്തിന്‍റെ ഉദാത്തതയില്‍ നീ എന്നില്‍ തുളുമ്പി നില്‍ക്കുന്നു.
മറ്റു ചിലപോള്‍ വിഷാദത്തിന്‍റെ അലകള്‍ ....
എന്നില്‍ ജീവിക്കുന്ന മറ്റൊരുവള്‍ , അവള്‍ക്ക് നിന്നോട് ഭയം
നിന്‍റെ വാക്കുകളില്‍ അവള്‍ വിറച്ച് വേദനിച്ച് മയങ്ങുന്നു...
എനിക്ക് നിന്നോടുള്ളത് ആഴമേറിയ പ്രണയം,
പക്ഷേ വരികള്‍ക്ക് ഒഴുക്കു വരണമെങ്കില്‍ നീ എന്നില്‍ പൊട്ടിച്ചിതറണം.
അടുക്കിവയ്ക്കാനാകാതെ പതറി നോക്കിനില്‍ക്കുമ്പോള്‍ വിഷാദത്തിനടിപ്പെട്ട് ഉള്ള്, നൊന്ത് വരികള്‍ കരഞ്ഞു പിറക്കും.
വസന്തം ക്രൂരനെന്നല്ലേ ആരോ പാടിയത്...
പുനര്‍ജ്ജനി അങ്ങനെയാണ്, നോവു തിന്നാലേ പുതിയൊരു ജന്‍മം പിറക്കൂ...
ഞാനെഴുതുന്ന വാക്കുകള്‍ ഒന്നും എന്‍റെ സ്വന്തമല്ല... നിന്‍റെയുമല്ല... നമ്മുടെ.......
ഒന്നായി ആത്മാവില്‍ അലിഞ്ഞു തീര്‍ന്ന നമ്മുടെ പ്രണയത്തിന്‍റെ പുതിയ പരമ്പര...
അത് തലമുറകള്‍ കാത്തുവയ്ക്കട്ടെ...
ലോകത്തിന്, പുതിയ നന്‍മകള്‍ പഠിപ്പിക്കട്ടെ...
എങ്ങനെയാണ്, പ്രണയം തളിര്‍ക്കുകയും പൂക്കുകയും ഉടലുകളില്ലാതെ ജീവിക്കുകയും ചെയ്യുന്നതെന്ന് കാട്ടിക്കൊടുക്കട്ടെ...
നിനക്കിനി ഒരു രക്ഷപെടല്‍ അസാദ്ധ്യമെന്ന് സ്വയം വിശ്വസിക്കുകയും, അതിനു വേണ്ടി മോഹിക്കതിരിക്കുകയും ചെയ്യുന്നിടത്തോളം ഈ പരമ്പര തുടരും...
എനിക്കിനിയീ ദ്വീപില്‍ നിന്ന് രക്ഷപെടണ്ട...
നമ്മുടെ പ്രണയത്തിന്, കാവലാളായി ഞാനിവിടെ...........

No comments:
Post a Comment