ഒരു വരിയില്‍ നീയെന്നെ ഒഴുക്കി വിടുന്നു.
പുഴ പോലെ ഞാന്‍, നിന്നെ തേടി ഒഴുകി തുടങ്ങിയിട്ട് നാളുകളേറെ കഴിഞ്ഞു, നീയവിടെ ലോകം നിറഞ്ഞ് എന്നെ കാത്തിരിക്കുകയും.
ഒഴുകി തളര്‍ന്ന് നിന്നില്‍ അഭയം തേടുമ്പോള്‍ ഒരു കുഞ്ഞിനെയെന്ന പോലെ നീയെന്നെ വാരിയെടുത്ത് ആത്മാവിനോട് ചേര്‍ത്തു വച്ച് താലോലിക്കുന്നു... നിന്‍റെ പ്രണയത്തിന്‍റെ ആഴമറിയാതെ നിന്നില്‍ വെറുതേ ഞാനലഞ്ഞു നടന്നു. ഞാന്‍ നിനക്ക് ദിക്കറിയാതെ നിന്നിലലഞ്ഞു തിരിയുന്ന ഒരു മരപ്പാതിയെന്നോര്‍ത്ത് ഭയപ്പെട്ടു... ഇന്നെനിക്കറിയാം നീ എനിക്കു വേണ്ടി കരുതി വയ്ക്കുന്ന പ്രണയത്തിന്‍റെ അഗാധത. ആത്മാവില്‍ തൊടുന്നുണ്ട് നിന്നില്‍ നിന്ന് എന്നിലേയ്ക്ക് തിരമാലകള്‍ പോലെ ഒഴുകിയെത്തുന്ന തരംഗങ്ങള്‍ ...
ഇനി നീ എനിക്കായി കുറിയ്ക്കുന്ന വാക്കുകള്‍ക്ക് കാത്തിരിപ്പ്...
വാക്കുകളുടെ തലോടലില്ലാതെ എന്നില്‍ ചലനങ്ങളുയര്‍ത്താനും ഊര്‍ജ്ജമാകാനും നിനക്കു കഴിയുമെങ്കില്‍ നീ എനിക്കായി പകരുന്ന വരികള്‍ നാം ഒട്ടും അകലത്തല്ല എന്നും ഓര്‍മ്മിപ്പിക്കും....
നിന്‍റെ വഴികള്‍ വളരെ വീതിയേറിയത്... ആഴമോ അനിര്‍വചനീയവും... നമ്മുടെ വഴികള്‍ സമാന്തരമെങ്കിലും ഞാനൊരു പുഴ... ഒഴുകി ഒഴുകി നിന്നോട് ചേര്‍ന്നു കൊണ്ടേയിരിക്കും. മറ്റൊന്നും എന്നിലില്ല.... നിന്നിലേയ്ക്കുള്ള യാത്രയല്ലാതെ... നിനക്കായി കുറിക്കപ്പെടുന്ന വരികളല്ലാതെ........

No comments:
Post a Comment