പ്രണയം ഒരു വീഞ്ഞു പോലെ, ഊര്‍ജ്ജത്തിന്‍റെ പരകോടിയില്‍ നീ ഒരു ചൈതന്യമായി തുളുമ്പി എന്നില്‍ വിലയിക്കുന്നു.
അലച്ചിലിന്‍റെ ഓര്‍മ്മകളില്‍ നിനക്ക് എന്നെ നഷ്ടമാകുന്നുവോ?
ഒരു വാക്കിന്‍റെ നഷ്ടം നിന്നില്‍ എത്ര ആഴത്തില്‍ പതിക്കാനാണ്?
പക്ഷേ ആ വരിയുടെ ആഴം എന്നെ നിറയ്ക്കും. പ്രണയം പരന്ന് എന്നെ ലോകത്തോളമുയര്‍ത്തും.
നീ സ്വയം പഴമയില്‍ ഇടം തേടുന്നു.. ആത്മപാതയില്‍ എന്നേ നിന്നോടൊപ്പമുണ്ടെന്നറിയാതെ എന്നെ നീ വിദൂരതയില്‍ നിന്നു മാത്രം കാണുന്നു.
ആയിക്കോളൂ, ഈ നിശബ്ദതയെ ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...
ഞാനും മൌനത്തില്‍ എന്നെയൊതുക്കാന്‍ ശ്രമിക്കുന്നു...
പലപ്പോഴും പരാജയത്തിന്‍റെ വക്കോളം ചെന്നിട്ട് നിന്നെ നോക്കി അതിലോലമായി മന്ദഹസിച്ച് ഉള്ളില്‍ നേര്‍ത്തൊരു നോവു പേറി അനാദിയായ ആ നാദത്തിലേയ്ക്കു തന്നെ ഒടുവില്‍ മടക്കം.
ആ നാദത്തിന്, എന്നെ ധ്യാനത്തിലാക്കാന്‍ കഴിയും ആ ലോകത്ത് എപ്പോഴും പകല്‍ മാത്രം, നീണ്ടു പരന്നു കിടക്കുന്ന ആഴമുള്ള കാട്... എന്‍റെ മനസ്സു പോലെ...
അവിടെവിടെയോ നീ................
അതോ എന്‍റെ തോന്നലോ...
എന്നില്‍ തന്നെയുള്ള ഒന്ന് എങ്ങനെ മറ്റൊന്നില്‍ .........
ഞാന്‍ മറന്നു,... നീയും ഞാനും ഒന്നാകുമ്പോള്‍ ഈ പ്രപഞ്ചമാകെ നമ്മെ തന്നെ കണ്ടാലും അതിശയിക്കാനില്ല.....
അത് അദ്വൈതമെന്ന് ചിലര്‍ ...
എനിക്കിത് പ്രണയം .... നിന്നോടുള്ള അതി തീവ്രമായ പ്രണയം....