നീയെന്നിലിരുന്ന് വലിഞ്ഞു മുറുകുന്നു, ഓരോ നിമിഷവും എങ്ങനെയാണു കടന്നു പോകുന്നതെന്ന് ഓര്‍ക്കാന്‍ കൂടി ഞാന്‍ ശക്തയല്ല..... നിന്‍റെ മിഴികള്‍ എന്നെ വല്ലാതെ കൊരുത്തു വലിക്കുന്നു, നീറി നീറി ഞാന്‍ ഇല്ലാതെയാകും മുന്‍പ് നിന്നെ ഈ വഴിയരുകില്‍ ഞാന്‍ ഉപേക്ഷിക്കട്ടെ...............
അല്ലെങ്കില്‍ എന്‍റെ പ്രാണന്‍ നിലച്ചു പോകും. ....
അതുമല്ലെങ്കില്‍ മനസ്സിന്‍റെ താളം നിലച്ചു പോകും.....
നിന്‍റെ വാക്കുകളിലേയ്ക്ക് മനമാഴ്ത്തി ഒന്നുറക്കെ കരയാന്‍ കഴിഞ്ഞെങ്കിലെന്ന് വല്ലാത്ത കൊതി........
എനിക്കു വയ്യ.......
ഇനി യാത്രാമൊഴി..........
No comments:
Post a Comment