Thursday, December 15, 2011

നിനക്കായ്.......

നിനക്കോര്‍മ്മയുണ്ടോ, അന്നൊരു പ്രണയദിനത്തില്‍ ഞാന്‍ നിനക്കയ് കുറിച്ച വരികള്‍...
ഏതു ജന്‍മത്തിന്‍റെ ഏത് ഇടനാഴിയില്‍ വച്ചാണ്, നാം അവസാനമായി കണ്ടത്.....
നീ അന്ന് എനിക്കായ് മറുപടി കുറിച്ചില്ല, മൌനമായി പുഞ്ചിരിച്ചു, എന്നിലേയ്ക്കു തന്നെ മിഴികളയച്ച് ഇരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസം ജന്‍മങ്ങള്‍ക്കു മുന്‍പേ കുറിയ്ക്കപ്പെട്ടിരുന്നു.... ഇപ്പോള്‍ നീ എനിക്കു വേണ്ടി മറ്റൊരു വേഷത്തില്‍.... മറ്റൊരു ഭാവത്തില്‍....
നിന്‍റെ പ്രണയത്തിനു പകരം തരാന്‍ എന്നിലെ അടങ്ങാത്ത കടല്‍ മാത്രമേയുള്ളൂ...
വിങ്ങുന്ന പ്രണയത്തിന്‍റെ കടല്‍....
നീ എനിക്കായ് പിറവി കൊണ്ടതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍......... എന്‍റെ പ്രണയത്തില്‍ കുതിര്‍ന്ന ഒരായിരം  ആശംസകള്‍............. നിനക്കായ്.......

No comments:

Post a Comment