നീയെവിടെയാണ്........
എന്തിനാണ്, എന്നെ മൌനത്തിലും നോവിലുമാഴ്ത്തി നീയിങ്ങനെ ദൂരെ മറഞ്ഞു നില്‍ക്കുന്നത്...
നിന്നിലൂറുന്ന കണ്ണുനീര്‍ നീ പോലുമറിയാതെ എന്നോട് മൊഴിയുന്നു, നിന്‍റെ ഹൃദയം പിടയ്ക്കുന്നുണ്ടെന്ന്... എന്നെയോര്‍ത്ത് വിതുമ്പുന്നുണ്ടെന്ന്.....
നീയെന്നോട് പറയുന്നു, നീയെന്നെ വളരെ ആഴത്തില്‍ പ്രണയിക്കുന്നുണ്ടെന്ന്....
പക്ഷേ നിന്‍റെ കണ്ണുകള്‍ എന്നെ തേടാതെയിരിക്കുമ്പോള്‍ എന്നിലെ ഊര്‍ജ്ജം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു പോലെ...........
നിന്‍റെ മൌനമാണ്, എന്നെ ജീവിപ്പിക്കുന്നതെന്ന് അറിയാതെയല്ല....
No comments:
Post a Comment