Friday, December 30, 2011

നീ മാത്രം


പതിവില്ലാതെ ഇന്നു പെയ്ത മഴ എന്‍റെ ഹൃദയം തുളുമ്പി പെയ്തത്...
ദിനങ്ങളേറെയായ് എന്നില്‍ ഉറഞ്ഞു കൂടി, വീര്‍പ്പു മുട്ടിച്ചു നിന്ന കാര്‍മേഘങ്ങല്ലേ ഈ നീര്‍ത്തുള്ളികളായി അടര്‍ന്നു വീഴുന്നത്....
ഒരു കാറ്റ് വന്ന് എന്നെ മെല്ലെ വിളിയ്ക്കുന്നു, നിന്‍റെ പരിഭവം ചൊല്ലുന്നു....
നീയും ഇപ്പോള്‍ ഈ മഴ കാണുന്നുണ്ടെന്ന് ഞാനറിയുന്നു, ഒരു തുള്ളിയെങ്കിലും നിന്നില്‍ ഇറ്റിയെങ്കില്‍ ആ തണുപ്പ് നിന്‍റെ ആത്മാവില്‍ എന്‍റെ സാന്നിദ്ധ്യം അറിയിക്കാതെ ഇരിക്കില്ലല്ലോ...
നിന്‍റെ പ്രണയമൂറുന്ന കണ്ണുകള്‍ എന്നെ തേടുന്നുണ്ടെന്ന് എനിക്കറിയാം, എന്‍റെ ഹൃദയം എപ്പോഴും പിടഞ്ഞു തന്നെയാണിരിക്കുന്നത്. നിന്‍റെ തേടലില്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞ് മഴയായ് പതിക്കുമ്പോള്‍ നീയെന്നെ കയ്യിലേറ്റു വാങ്ങുക..... നിന്‍റെ നിശ്വാസത്തിന്‍റെ അടുത്ത് എന്നെ ചേര്‍ക്കുക.... നിന്‍റെ കയ്യിലിരുന്ന് തണുപ്പിലുറച്ച് മഞ്ഞു കട്ടയായാല്‍ നീയത് എന്‍റെ ഹൃദയമെന്ന് കരുതുക... മെല്ലെ അതിനെയെടുത്ത് നിന്നോട് ചേര്‍ത്തു വയ്ക്കുക, ആ തണുപ്പില്‍ നീ മരവിയ്ക്കുമ്പോള്‍ നിന്‍റെ ചൂട് കൊണ്ട് ഉയിരു വീന ഞാന്‍ നിന്നിലുരുകി വീഴും....... പിന്നെ ഞാനില്ല.. മഴയില്ല.... മഞ്ഞുമില്ല.... നീ മാത്രം.. നമ്മുടെ പ്രണയം മാത്രം...

No comments:

Post a Comment