നീയെവിടെയോ മൌനത്തിലമര്‍ന്ന് മെല്ലെ ചാഞ്ഞിരിക്കുന്നു. എന്നെ ഓര്‍ത്ത് നീ ചിരിക്കുന്നുണ്ട്... എനിക്കു കാണാം ആ മന്ദഹാസം. അതെന്നില്‍ പരന്നൊഴുകുന്നുണ്ട്...
കാണുമ്പൊഴൊക്കെ നിന്‍റെ മിഴികള്‍ വല്ലാതെ ആര്‍ദ്രമാകുന്നുണ്ട്, എന്‍റെ നിലവിളി നീ ഏറ്റെടുത്തുവോ.... എന്നിലേയ്ക്കു വാക്കുകള്‍ ചൊരിയാനാകാതെ നീ വല്ലാതെ വീര്‍പ്പുമുട്ടുന്നത് ഞാനറിയുന്നു.
നിന്‍റെ ആളിക്കത്തല്‍ എന്‍റെ ആത്മാവറിയുന്നുണ്ട്. നിന്‍റെ മുന്നില്‍ എനിക്ക് എന്നെ നഷ്ടപ്പെടുന്നുണ്ട്. ഉള്ളില്‍ വിങ്ങല്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞു പോകുന്നു. നീന്‍റേ പ്രണയമാണ്, എന്നില്‍ അവശേഷിക്കുന്ന സത്യം. നീ നോക്കുന്ന ഓരോ നോട്ടത്തിലും എന്നിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന തീച്ചൂളയുണ്ട്, അവ എന്നെ പൊള്ളിക്കുന്നുണ്ട്, ശ്വാസം മുട്ടിക്കുന്നുണ്ട്...
എന്‍റെ പ്രണയം നിന്നില്‍ നിന്ന് ഉയിര്‍കൊണ്ട് നിന്നില്‍ തന്നെ ഒടുങ്ങും. ഞാനെന്നാല്‍ മറ്റൊന്നല്ലല്ലോ, നീ തന്നെയല്ലേ...
മനോഹരം
ReplyDelete