വാക്കുകള്‍ തികയുന്നീലാ പ്രിയനേ നിന്‍ വിരഹം ചൊല്ലാന്‍........
നാവതു മിണ്ടുന്നീലാ ഹൃദയത്തിന്‍ നിലവിളി കേട്ട് മരവിച്ചു പോയ്.......
വയ്യിനിയൊരു പകല്‍ പോലും നീയില്ലാതെ നിന്നോര്‍മ്മകളില്ലാതെ
വെറുതേ ഈ വഴികളില്‍ ആരെ തിരഞ്ഞു ഞാന്‍, നീ മാത്രമെന്തേ ദൂരെ നില്‍പ്പൂ...
എനിക്കെന്‍റെ പ്രാണനെ തീരെ വേണ്ട.... ദാഹിച്ചു കരയുന്നയാത്മാവു മതി.....
നിന്നെ കുറിച്ചു പാടുന്ന മൌനം മതി.....
ഒന്നു കാണാന്‍ കൊതിച്ചിതെത്രനാള്‍...
പൂമുഖ വാതിലോളം പോയി ഞാന്‍ വാതില്‍പ്പുറത്തെ നോക്കി നില്‍ക്കേ....
നിന്നെ പ്രതീക്ഷിച്ചെന്ന പോലെ എനിക്കു കൂട്ടായി വന്ന കാറ്റു പോലും എന്നെ ഉപേക്ഷിച്ചു ദൂരേയ്ക്കു മായുന്നു.......
ഞാനിവിടെ ഉരുകി തീരുന്നു............
No comments:
Post a Comment