ഞാനിവിടെ നിശബ്ദയാണ്.....
ഒരു വാക്കു പോലും മിണ്ടാനാകാതെ.... ഒന്നു ചിരികാന്‍ കഴിയാതെ....
ചിലനേരങ്ങളില്‍ നീയെനിക്കു തരുന്ന പ്രണയം എന്നെ ഉന്‍മാദത്തിന്‍റെ ഏതൊക്കെ ചുഴികളിലേയ്ക്കാണ്, കൊണ്ടു പോകുന്നത് എന്നെ പറയാന്‍ വാക്കുകള്‍ക്ക് ക്ഷാമം...
പക്ഷേ മറ്റു ചിലപ്പോള്‍ നിന്‍റെ നിരാസം എന്നെ അഗാധമായ കൊക്കയിലേയ്ക്ക് വലിച്ചെറിയും...
രണ്ട് അവസ്ഥയിലും ഞാന്‍ കണ്ണുകള്‍ തുറക്കാനാകാതെ, മൌനമായി എന്നിലേയ്ക്കു പോലും നോക്കുവാനാകാതെ എന്തോ ആത്മാവു കൊണ്ടു തേടി അലസമായിരിക്കും.
നീയെന്തിന്, എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു.....
നിന്‍റെ പ്രണയവും നിരാസവും.. രണ്ടും എനിക്ക് ഒന്നു തന്നെ...
നിന്‍റെ ചിരി എന്‍റെ ഹൃദയത്തിലേയ്ക്ക് കൂര്‍ത്ത മുള്ളു പോലെയാണു കൊണ്ടു കയറുന്നത്...
നിന്‍റെ മിഴികള്‍ എന്നില്‍ വലിയിരു ആവരണം ഉണ്ടാക്കുന്നു, എന്നെ പോലും എനിക്ക് കാണാന്‍ വയ്യ....
മുന്നില്‍ നീ മാത്രം....
എനിക്കു വയ്യ................ തളര്‍ന്നു പോകുന്നു.....
നീ എന്നെ എപ്പൊഴും തേടുന്നുണ്ടെന്നെനിക്കറിയാം, നീ എന്‍റെ മിഴികളിലേയ്ക്ക് വെറുതേ നോക്കിയിരിക്കൂ.... നിന്‍റെ കണ്ണുകളിലേയ്ക്ക് അധികനേരം നോക്കാനുള്ള ധൈര്യം എനിക്കില്ല.... എങ്കിലും എന്‍റെ നോവൊരല്‍പ്പം കുറഞ്ഞാല്‍.....
വളരെ അവിചാരിതമായി കണ്ട ഒരു ബ്ലോഗ് ഇതിലെ എല്ലാവരികളിലും ജീവിതാനുഭവതിൻ്റെ ഒരു ജീവൻ നിൽക്കുന്നു എൻ്റെ ഇപ്പോഴത്തെ അവസ്ഥ തുറന്നു പറയുന്ന ഒരു ഫീൽ 😊
ReplyDelete