നീയെനിക്കു തരുന്ന ഊര്‍ജ്ജം എത്രയെന്ന് നീയറിയുന്നുണ്ടോ? ഉന്‍മാദത്തിന്‍റെ ഉദാത്തതയില്‍ ഞാന്‍ നീയായി മാറുമ്പോള്‍ മുതല്‍ എന്നില്‍ നിന്ന് പ്രകാശം പരക്കാന്‍ തുടങ്ങും. ആ വെളിച്ചമാണ്, നമ്മുടെ പ്രണയത്തിന്‍റെ ജീവന്‍...
നീയെന്നിലേയ്ക്കു നോക്കുമ്പോള്‍ ഞാനറിയുന്ന നശ്വരത...
ഞാന്‍ വെറുമൊരു പുകച്ചുരുളാണെന്നും പ്രകൃതിയില്‍ അലിഞ്ഞു ചേരാന്‍ വെമ്പുകയാണെന്നും അറിയുന്നുണ്ട്...
എന്‍റെ ഹൃദയം വലിഞ്ഞു മുറുകുന്നു, മിടിപ്പ് കൂടുന്നുണ്ട്...
നീയെവിടെയോ ഇരുന്ന് നിന്‍റെ പ്രണയം എന്നിലേയ്ക്കയക്കുന്നു, നേര്‍ത്തൊരു വിങ്ങലോടെ ഞാനതേറ്റു വാങ്ങുകയും. നിന്‍റെ പ്രണയം ഉന്‍മാദമായി എന്നില്‍ പറ്റരുമ്പോള്‍ എന്‍റെ സൌന്ദര്യം കൂടുന്നു...
ഈ ലോകം തന്നെ ഞാനാണെന്നു തോന്നുന്നു....
അതു സത്യമെന്നു നീ......
പ്രണയം പ്രപഞ്ചമാണത്രേ.. അപ്പോള്‍ പ്രണയിതാക്കളോ...?
No comments:
Post a Comment