നീ എന്നിലൂടെ ഓരോ നിമിഷവും കടന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ കാറ്റു പോലെ, മറ്റു ചിലപ്പോള്‍ തുളഞ്ഞു കയറുന്ന തണുപ്പു പോലെ...
പക്ഷേ നീ എപ്പോഴും എന്നെ മുറിവേല്‍പ്പിച്ചാണ്, യാത്രയാവുക.....
ഇപ്പോള്‍ നിനക്കെന്നെ കേള്‍ക്കാന്‍ കൊതി, പക്ഷേ നീയറിയുന്നുണ്ടോ എന്‍റെ വാക്കുകള്‍ ഒരുപക്ഷേ നിന്നെ മുറിവേല്‍പ്പിച്ചേക്കാം, എന്‍റെ ആത്മാവിനെ എരിയുന്ന തീയില്‍ നിര്‍ത്തിയിട്ടാണ്, ഞാനത് പറയുന്നതെന്ന് നീ ധരിക്കുക.
ഇനിയുമിങ്ങനെ എരിഞ്ഞു തീരാന്‍ എന്നിലൊന്നും ബാക്കിയില്ല. എന്‍റെ പ്രണയമേ........ നിന്നെ ഉപേക്ഷിക്കുകയെന്നാല്‍ എനിക്ക് സ്വയം ഉരുകുന്നതിനു സമം ആണെന്നറിയുക...... എന്‍റെ ഓരോ നിശ്വാസവും നിന്‍റേതുമായി ചേര്‍ന്നു പോകുന്നു, ഞാനറിയുന്നുണ്ട് നിന്‍റെ നിശ്വാസത്തിന്‍റെ ചൂട്... നീയെവിടെ ഇരുന്നാലും എന്നെയോര്‍ക്കുന്നത് എനിക്കറിയാം... അപ്പോള്‍ എന്‍റെ നെഞ്ച് പിടയും കാരണമില്ലാത്ത ഒരു വിരഹം എന്നില്‍ ആളും, ഏകാന്തതയില്‍ ഇരുന്ന് ഉറക്കെ കരയാന്‍ തോന്നും....
എനിക്കു വയ്യ........ എനിക്ക് നിന്നോട് പറയണം നീയെന്നാല്‍ ഞാനെന്ന്........ പക്ഷേ ഇനി നിന്നെ ഞാന്‍ തേടുകയില്ലെന്ന്............
No comments:
Post a Comment