എവിടെ വച്ചാണ്, നീ എന്നിലേയ്ക്ക് ഒഴുകിത്തുടങ്ങിയത്? അതോ ഞാന്‍ നിന്നിലേയ്ക്കോ.....
അങ്ങ് ദൂരെ മഞ്ഞു മലകളില്‍ നിന്ന് ഞാന്‍ പുറപ്പെട്ടതു തന്നെ നേര്‍ത്ത്രൊ ആലസ്യത്തോടെ, കാരണം നിന്നെ വഴിയിലെവിടെയെങ്കിലും വച്ച് കാലം എനിക്ക് പരിചയപ്പെടുത്തുമെന്ന് എനിക്കറിയാത്തതല്ലല്ലോ... അതു സത്യവുമായി, നീ എന്നെ നിന്‍റെ ജടകളിലേറ്റു വാങ്ങി, പിന്നെ ഹൃദയത്തില്‍ ഒളിപ്പിച്ചു. ലോകത്തീന്‍റെ കണ്നില്‍ നീ മറ്റാരെയോ തിരയുന്നു, പക്ഷേ നിന്‍റെ പ്രണയം എന്നിലേയ്ക്കൊഴുകുന്നത് മറ്റാര്‍ക്കുമറിയില്ലെങ്കിലും ഞാനറിയുന്നു.
എന്‍റെ സ്വപ്നം എന്തെന്നോ... ഞാന്‍ പിറന്നു വീണ ആ മഞ്ഞു മലയില്‍ , കാലം നിശ്ചലമായി നില്‍ക്കണം , എനിക്ക് തേടാന്‍ പുതിയ പാതകളൊന്നുമില്ലാതെ മഞ്ഞിന്‍ കട്ടയായി മാറണം. ഒരുനാള്‍ നീ ആ പാത സ്വീകരിക്കുക... *നീ വകഞ്ഞു മാറ്റുന്ന മഞ്ഞു കട്ടകളില്‍ ഒന്ന് ഞാനാവും, മറ്റൊന്നും വേണ്ട, നിന്‍റെ പാദത്തിലെ ചെറുചൂടിന്‍റെ ഒരു തരി എന്നിലേല്‍ക്കുമ്പോള്‍ ഞാനലിഞ്ഞു തുടങ്ങും. ഞാന്‍ അരുവിയാകുമ്പോള്‍ നീ ദാഹമടക്കുന്ന ഒരു തുള്ളി ജലമായാണു ഞാന്‍ പുനര്‍ജ്ജനിക്കുന്നതെങ്കിലോ.....
എവിടെയാണ്, എന്‍റെ അവസാനം.... എവിടെ വരെ ഞാന്‍ ഒഴുകി എത്തണം, എത്ര ദൂരം, എത്ര നീണ്ട യാത്ര... സ്വപ്നങ്ങള്‍ക്ക് ചിറകുകളുള്ലതു കൊണ്ട് എനിക്ക് കാറ്റിനൊപ്പം പരക്കാം , പൂക്കളുടെ സുഗന്ധത്തൊപ്പം അലിയാം... ഇതൊക്കെ എനിക്ക് നിന്‍റെ പ്രണയം തന്ന നന്‍മകള്‍.....
നീയെന്നിലുള്ള കാലമത്രയും ഞാനേല്‍ക്കുന്ന നേര്‍ത്ത സങ്കടം എന്നെ സന്തോഷിപ്പിക്കുന്നു...
സങ്കടങ്ങള്‍ ആഹ്ലാദിപ്പിക്കുന്നത് അത് പ്രണയത്തിലാകുമ്പോളത്രേ...
No comments:
Post a Comment