നീയെന്നില്‍ തുളുമ്പിയിരിക്കുന്നതു കൊണ്ടാവാം അക്ഷരങ്ങളെന്നില്‍ നിറയാത്തത്.
പറയാനുള്ളതൊക്കെ ഉള്ളിലുള്ള നിനക്കു മുന്നില്‍ മൌനത്തിലലിഞ്ഞു പരന്നൊഴുകുന്നു.
പക്ഷേ ഇന്നെന്തോ ഒരു വിറയില്‍ , ഞരമ്പുകള്‍ക്ക് വല്ലാത്ത പിടി വലി...
ഹൃദയം പൊന്തി വരുന്നതു പോലെ, ശ്വാസം കിട്ടാതെ പ്രാണന്‍ പിടയുന്നത് നീയറിയാതെയല്ലല്ലോ, ഉള്ളില്‍ നിന്‍റെ ആത്മാവ് എനിക്കായി തുടിയ്ക്കുന്നത് എനിക്കറിയാം അപ്പോഴൊക്കെ എന്നില്‍ ആഴത്തിലുള്ള കുതിച്ചു കയറ്റമുണ്ടാകും.
ഒരു എരിഞ്ഞു കയറ്റം , ഞരമ്പുകള്‍ തടിച്ചു വീര്‍ത്ത് ചിലപ്പോള്‍ കണ്ണുകള്‍ക്കു മുന്നില്‍ വെളുത്ത പുക മാത്രം.....
ഒരു മഹാമൌനത്തിന്‍റെ ആഴത്തില്‍ എത്രയോ ആഴത്തില്‍ നാം മുങ്ങിക്കൊണ്ടേയിരിക്കുന്നു, ചിലപ്പോള്‍ ദിക്കറിയാതെ, ചിലപ്പോള്‍ ലക്ഷ്യമില്ലാതെ...
എങ്കിലും എനിക്കറിയാന്‍ കഴിയുന്നുണ്ട്, അതി ഗാഡ്ഡമായി എന്നെ ഉറ്റു നോക്കുന്ന നിന്‍റെ മിഴികളെ...
ചേര്‍ത്തു വയ്ക്കാന്‍ കൊതിച്ചിട്ടുള്ള വിരലുകളെ...
എനിക്ക് വീണ്ടും വിറയ്ക്കുന്നു..........
ഇത്ര ആഴത്തില്‍ എന്നെ പ്രണയിക്കാതിരിക്കൂ...
ഒരു വിരലകലത്തില്‍ നീയുണ്ടെങ്കില്‍ പോലും നിശബ്ദമായ നോവ് പകരാതിരിക്കൂ......
അല്ല !!! നീയെന്തറിയുന്നു.......... നീയെന്നെയുരുക്കുന്നത് ഒരുപക്ഷേ നീ പോലും അറിയുന്നുണ്ടാവില്ല...
അത്ര അഗാധതയിലിരുന്നല്ലേ മന്ത്രണങ്ങള്‍ ...
പ്രാണനും പ്രണവവും നീ തന്നെ ..
പ്രണയവും നീയും ഒന്നു തന്നെ...
അപ്പോള്‍ ഞാനോ... നിന്നിലുരുകി ചേര്‍ന്ന തുടിപ്പ്.....
നിന്നില്‍ തുടങ്ങി നിന്നിലൊടുങ്ങുന്ന നിശ്വാസങ്ങള്‍ ...
ഒരു നിശ്വാസത്തിന്‍റെ ദൈര്‍ഘ്യം മതി എനിക്ക്, അതു നിനക്കു വേണ്ടിയാകുമ്പോള്‍ ഒരു ജന്‍മം കൊഴിഞ്ഞു പോകുന്നത് മധുരമാണ്...
നിന്നിലൂടെയാകുമ്പോള്‍ ഇനി ജന്‍മങ്ങളില്ലാത്ത പോലെയും...

No comments:
Post a Comment