എന്‍റെ ഉയിരിനേയും ഉടലിനേയും വിഴുങ്ങി നീ എവിടേയ്ക്കോ.....
തിരഞ്ഞു നടന്നു ആത്മാവ് പൊള്ളുന്നു....
ചിതറിത്തെറിച്ചു പോകുന്നത് ഞാനോ അതോ എന്നിലെ നീയോ?
ഒരു വലിയ മലയുടെ മുകളില്‍ ഞാന്‍ ധ്യാനത്തില്‍ ,
എനിക്ക് പ്രണയം ജീവശ്വാസം, ആത്മാവിന്‍റെ ഭക്ഷണം.
ധ്യാനിക്കുമ്പോള്‍ പോലും ഉരുവിടുന്ന മന്ത്രം "നീ........." എന്നു മാത്രം...
അഭിസംബോധനകളില്ലാതെ നീ എന്നിലേയ്ക്കെന്തോ മൌനത്തില്‍ ഉരുവിടുന്നു,
ഒട്ടൊരു നിലവിളിയോടെ ഞാനതു കേട്ടിരിക്കുകയും. മലയുടെ മുകളിലെ ഏകാന്തത എന്നെ കീഴ്പ്പെടുത്തും മുന്‍പ് നീ കടന്നു വരൂ.........
ചിരിയും കരച്ചിലും ഒരുമിച്ച് നിറയ്ക്കുന്ന എന്നിലെ ഭ്രാന്തിനെ ഒന്നു തലോടൂ......
ഇല്ലെങ്കില്‍ ഞാന്‍ മരവിച്ചു പോകും....
അക്ഷരങ്ങള്‍ എന്നെ ഉപേക്ഷിച്ച് മടങ്ങും. അനാദിയായ കാലപ്രവാഹത്തിലേയ്ക്ക് ഞാന്‍ കാല്‍ വഴുതി വീണു പോകും.
നിറങ്ങള്‍ യോജിച്ചവ ചേര്‍ത്തു സ്വപ്നങ്ങളാക്കും മുന്‍പ് ചായം കലങ്ങി പോകും...
നീയെവിടെ ആയിരുന്നാലും സുഖമായിരിക്കുക...
പക്ഷേ ഉയിരിനേയും ഉടലിനേയും കാര്‍ന്നു തിന്നുന്ന ഈ പ്രണയത്തെ നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റരുതേ.......
നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്ന ഒരു മൌനസഞ്ചാരം, അതിന്‍റെ പാത എന്നിലൂടെയാണെന്നു മാത്രം....

No comments:
Post a Comment