ഇന്നു ഹൃദയം വല്ലാതെ പുകയുന്നു....
നീ മൌനത്തിലിരിക്കുന്നതിന്‍റെ ചൂട് പൊള്ളിക്കുന്നതു കൊണ്ട് മുഖപുസ്തകത്താളില്‍ ഇന്ന് പ്രണയം പരന്നൊഴുകി...
കണ്ണുകള്‍ക്കു മുന്നില്‍ വന്ന വെളുത്ത പാട കാഴ്ച്ചകളെ മറയ്ക്കുന്നതുകൊണ്ട് മറുകുറിപ്പുകള്‍ കണ്ണിലുടക്കിയില്ല. തിരഞ്ഞത് നിന്നെ മാത്രമായിരുന്നല്ലോ...
നീ വായിക്കാനില്ലാതെ എന്തിനീ കുറിപ്പുകള്‍ ...
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തെരുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു നീറ്റല്‍ ഉള്ളില്‍ തൊടുന്നെങ്കില്‍ ഓര്‍ക്കുക, അത് എന്‍റെ പ്രണയം നിന്നെ തലോടുന്നതെന്ന്....
വഴിവിളക്കുകള്‍ ഇപ്പോള്‍ പ്രകാശം വീണ്ടെടുത്തിട്ടുണ്ടാകുമല്ലേ...
യാത്രകളിലെ ഏകാന്തതയില്‍ ഒരു കടല്‍ദൂരം ഇരുന്ന് നിനക്കായ് നോവുന്ന മൌനത്തെ നിന്‍റെ ഹൃദയം നിനക്ക് ഓര്‍മ്മപ്പെടുത്താതിരിക്കില്ല.
എന്‍റെ കഥയില്‍ കഥാപാത്രങ്ങള്‍ സഞ്ചരിച്ച വഴികളിലൂടെ അതിലൊരു കഥാപാത്രമായ നീ വീണ്ടും...
കാണാത്ത ദൂരങ്ങള്‍ എന്നിലുണ്ടെങ്കിലും എന്‍റെ പ്രണയമുണ്ട് നിന്നോടൊപ്പം, നിന്‍റെ വഴികളില്‍ ...
തിരക്കാര്‍ന്ന നഗരപാതകളില്‍ ...

No comments:
Post a Comment