ഒരു ഗുല്‍മോഹര്‍ പൂവില്‍ നീയെന്നെ കണ്ടു നിറയുക...
ഒരു പൂവിതളെടുത്ത് തലോടുമ്പോള്‍ ഇറുന്നു വീഴുന്ന എന്‍റെ ഹൃദയരക്തത്തുള്ളികള്‍ കാണാതെ പോകരുത്...
ചുവന്നു കൂമ്പിയ മൊട്ടില്‍ എന്‍റെ പ്രണയം കാണാതെ പോകരുത്.
പൂവിനുമപ്പുറം ,ഗുല്‍മോഹര്‍ തോട്ടങ്ങള്‍ക്കുമപ്പുറം നിന്നെ കാതോര്‍ത്ത് വഴുക്കലുള്ള പാറപ്പുറത്ത് അഭയാര്‍ത്ഥിയായി ഞാന്‍ ഇരിക്കുന്നു. എന്‍റെ പാദങ്ങള്‍ ചുവന്ന് കരുവാളിച്ചു പോയി
മൊഴിയോ ഇടറിയൊടുങ്ങി.
കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ പടര്‍ന്നു കയറുന്നു.
ആത്മയാനം പ്രതീക്ഷിച്ച് കാത്തിരിപ്പ് അനന്തതയിലേയ്ക്ക് മിഴികള്‍ പായിച്ച് ഒറ്റയ്ക്കുള്ള തപം.
ഈ ഗുല്‍മോഹര്‍ പൂവ്, നിന്‍റെ വഴികാട്ടി, എന്നിലേയ്ക്കെത്താനുള്ള പാത...
വരൂ........... കാത്തിരുന്ന് ഞാന്‍ തളര്‍ന്നു, നീയില്ലാതെ ഒറ്റയ്ക്ക് എന്‍റെ യാത്ര അപൂര്‍ണം.
ഇനിയെനിയ്ക്കുറപ്പുണ്ട്, നിന്‍റെ വഴികളിലെവിടെയോ ഒരു ഗുല്‍മോഹര്‍ പൂത്തിട്ടില്ലേ...
അതുകൊണ്ടു തന്നെ എന്‍റെ അത് നിന്‍റെ വഴികാട്ടിയായതും, നമുക്കിടയിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പോലെ....

No comments:
Post a Comment