നിന്‍റെ നാമം തിരക്കി ഞാന്‍ ഏറെ അലഞ്ഞു...
മുള്‍പ്പാതകള്‍ പിന്നില്‍ നിറയെ...
നീ പേരില്ലാത്തവന്‍ ....
ഒരു വിളിയിലൊതുക്കാതെ മൌനം കൊണ്ടു നീയെന്നോട് ഉരിയാടുന്നു.
എന്‍റെ വഴിയില്‍ ഒരു താമരയിതള്‍ കാത്തു കിടക്കുന്നു
നീ എനിക്കായി കുറിച്ച കവിത....
അവസാനം ഒപ്പിനു പകരം നിന്‍റെ പേര്...
വാന്‍ഗോഗ്.........
നീ....... നീ തന്നെയോ അത്..........
കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്...
നിറക്കൂട്ടുകള്‍ കൊണ്ട് നീയൊരുക്കിയ സൌധം പൊടിയണിഞ്ഞ് നിഴല്‍ വീണ്, മങ്ങിപ്പോയി....
നാം യാത്രയിലാണ്...
അങ്ങു ദൂരെ നീ നിറം കൊടുത്ത സൂര്യകാന്തി ചിരിക്കുന്നു...
അവയുടെ പൂന്തോട്ടം തേടിയാണല്ലോ സഞ്ചാരം...
എനിക്കു മുന്നേ നടന്നു മറഞ്ഞവന്‍ നീ...
ഞാന്‍ പിന്നിലുണ്ടെന്ന വിശ്വാസത്തില്‍ തിരികെ നോക്കാതെ അതിവേഗത്തില്‍ നീ മരഞ്ഞു പോയി.
നീ അവശേഷിപ്പിച്ച തണലുകളില്‍ ശ്രദ്ധിച്ച് ഞാനും ഒപ്പമുണ്ട്...
രക്തം പുരണ്ട നിന്‍റെ സമ്മാനം എന്‍റെ ചെപ്പിലെ രഹസ്യ അരയില്‍ ഇപ്പോഴും മൌനമണിഞ്ഞ് കിടക്കുന്നു,
ഇത്തവണ ഊഴം എന്‍റേത്...
ഞാന്‍ ആലോചനയിലാണ്, മുറിഞ്ഞു പോയ നിന്‍റെ കേള്‍വിയ്ക്കു പകരം എന്‍റെ കാഴ്ച്ച മതിയാകുമോ...........
ജന്‍മങ്ങളുടെ നോവുകള്‍ മൂടിയ മിഴികളെ ഇനിയും അവശേഷിക്കുന്നത് നീണ്ട വഴി മാത്രം.....
നീ നടന്നു തീര്‍ത്ത ഈ വഴി........

No comments:
Post a Comment