വരികള്‍ വഴിയിലെവിടെയോ അലിഞ്ഞു പോയിരിക്കുന്നു, കടന്നു പോകുന്ന വേനല്‍ ഉരുക്കുമ്പോഴും ആ വിരഹം എന്നെ നോവിച്ചിരുന്നു... ഇടയ്ക്കെപ്പോഴോ നീയെന്നെ കടന്നു പോകുമ്പോള്‍ ഞാന്‍ പരവശപ്പെട്ട് എന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടി, നിനക്കായി കുറിച്ച വാക്കുകളെ വരണ്ടു കിടന്ന വെയിലിന്‍റെ മഞ്ഞ വെളിച്ചത്തിലേയ്ക്ക് ഉണക്കാനിട്ടു.
പക്ഷേ വീണ്ടും ഒരു മഴക്കാലം.........
ഇനി എന്നിലെന്താണ്, നല്‍കാനുള്ളത്. എന്‍റെ പ്രണയം തീച്ചൂളയില്‍പെട്ടിട്ടെന്ന പോലെ എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്നു, നീയോ ഓരോ നിമിഷവും എന്നെയോര്‍ത്ത് നെടുവീര്‍പ്പിടുകയും........
ഈ മഴക്കാലം വര്‍ഷിക്കുന്നത് ഇനിയും നമുക്കിടയില്‍ ബാക്കി വച്ച വാക്കുകളോ....
മൌനം ഈ മഴത്തുള്ളികള്‍ക്കൊപ്പം വന്ന് എന്നെ പൊതിയുന്നു, അതില്‍ നിന്‍റെ നിശ്വാസത്തിന്‍റെ കുളിര്....
നിന്‍റെ പുഞ്ചിരിയുടെ നിശബ്ദത.....
വാക്കുകളുടെ ചൂട്....
നിന്‍ടെ കണ്ണുകള്‍ മുന്നിലുള്ളപ്പോള്‍ ഞാന്‍ മറ്റൊരു മൌനമായി ഉലകിലാകെ നിറഞ്ഞു ചേരുകയും......

No comments:
Post a Comment