നീയഴിച്ചിട്ട വസ്ത്രം എന്നോ ഈ മണ്ണില്‍ വീണ്, ജീര്‍ണിച്ചു പോയി. പുതിയ വേഷത്തില്‍ നിന്നെ കാണാന്‍ നല്ല ചന്തം. നീ ചിരിക്കുന്നോ... ആത്മാവു കൊണ്ട് നിന്നെ നോക്കുമ്പോള്‍ നിന്‍റെ വസ്ത്രം എന്‍റെ കണ്ണില്‍ പെട്ടുവല്ലോ എന്നോര്‍ത്തല്ലേ നീ ചിരിച്ചത്... കണ്ണുകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വൃഥാ ശ്രമിക്കുന്നതെന്തിന്, അല്ലേ... ശരിയാണ്....
കണ്ണുകള്‍ക്കു മുന്നില്‍ നീ ചിരിക്കുമ്പോള്‍ ഒരു ജന്‍മം മുന്നിലൂടെ കടന്നു പോയതുപോലെ തോന്നല്‍.
നിന്നെയോര്‍ത്ത് ഞാന്‍ ഉരുകി തീര്‍ന്ന പകലുകള്‍, പിടഞ്ഞു തീര്‍ന്ന രാവുകള്‍, വിരഹം ഉരുക്കിയൊഴിച്ച കിനാവുകള്‍......
ആള്‍ക്കൂട്ടത്തിലെ ഏകാന്തതയില്‍ ഞാന്‍ അലഞ്ഞു തിരിയുമ്പോഴും ഞാനറിയാതെ എന്നിലെ പ്രണയം നിന്നെ തിരഞ്ഞ്.... വൃഥാ....
നീ വസ്ത്രമാണെന്ന നാട്യത്തില്‍ എന്നെ മറന്ന്... നിന്നെ മറന്ന്...
എന്‍റെ അലച്ചില്‍ ഇവിടെ തീരട്ടെ,
ഞാന്‍ നീയായി ചുരുങ്ങി ഇല്ലാതെയാകട്ടെ..... അതു വരെ ഞാന്‍ ഉറക്കം ഭാവിക്കാം.......

No comments:
Post a Comment