എന്നില്‍ ചക്രവാകപ്പക്ഷി തേങ്ങുന്നുണ്ടെന്ന് കാറ്റ് തിരിച്ചറിഞ്ഞു,
സത്യമാണ്, ഇവിടെ ഓരോ മണ്‍ തരിയിലും ഞാന്‍ തിരയുകയാണ്, നിന്‍റെ കാല്‍പ്പാടുകള്‍...
ഓരോ മാരുതനിലും നിന്‍റെ നിശ്വാസങ്ങള്‍ എന്നെ തലോടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ്.
പക്ഷേ നീയെവിടെയോ മറഞ്ഞിരുന്ന് എന്നിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടേയിരിക്കുന്നു. സ്വപ്നങ്ങളില്‍ പോലും എന്നിലേയ്ക്കെത്താന്‍ കഴിയാതെ നീ പിടയുകയാണല്ലോ...
ഇനി നീ എനിക്ക് വെറുമൊരു കനവായിരിക്കും.... മനസ്സില്‍ തൊടാതെ , വാക്കുകളിലൊതുക്കാതെ ആത്മാവിനുള്ളില്‍ കരുതി വച്ച എന്‍റെ പ്രണയം ഇവിടെ ഭദ്രമായിട്ടുണ്ടാവും.
നീ നിന്‍റെ യാത്രകളില്‍ ഒറ്റപ്പെട്ട് നടക്കുകയല്ലേ... മൌനത്തില്‍ എന്നെ തിരഞ്ഞ് , ആള്‍ക്കൂട്ടത്തില്‍ തനിയേ....
ഒരു വാക്കില്‍ നീയെന്നെ അലന്നില്ലല്ലോ.... ആശ്വാസം......
എന്‍റെ തേടല്‍ തുടരട്ടെ...... നിന്‍റെ വഴികളില്‍ എന്നെങ്കിലും എന്‍റേതുമായി കൂട്ടി മുട്ടുമ്പോള്‍ നമുക്ക് പരസ്പരം ചിരിക്കാം, അത്ര നാള്‍ മൌനം കൊണ്ട് പറഞ്ഞതൊക്കെ ഒരു ചിരിയിലൂടെ നിനക്ക് പറഞ്ഞു തരാം....
No comments:
Post a Comment