Monday, March 19, 2012

പ്രതീക്ഷകള്‍ തുടരട്ടെ....

ഉന്‍മാദത്തിന്‍റെ ഏതൊക്കെയോ ഇടങ്ങളില്‍ സ്വയം നഷ്ടപെട്ട് നില്‍ക്കുകയാണ്, ഞാന്‍.
രാത്രിയില്‍ ഒഴുകി എത്തുന്ന ഇലഞ്ഞി പൂവിന്‍റെ ഗന്ധം എന്നില്‍ നിന്നെ നിറയ്ക്കുന്നു.
എനിക്കെന്‍റെ പ്രണയത്തെ നിന്നിലേയ്ക്കൊഴുക്കാന്‍ ഒരു മഴ ഇതാ കൂട്ടു വരുന്നു.
ഏകാന്തതയിലലിയാന്‍ വന്ന നീര്‍മണികളോട് എനിക്കു കുറുമ്പ്...
ഈ മഴത്തുള്ളികള്‍ നിന്നെ നനയിക്കുന്നുണ്ടാവില്ലേ...
ഒപ്പം എന്‍റെ മോഹങ്ങളേയും കിനാവുകളേയും മോഹിപ്പിക്കുകയും.
എനിക്കു കൂട്ടായ് നിന്ന വരികള്‍ ഇന്ന് യാത്രയിലാണ്, നിന്നെ തിരഞ്ഞ് അവ മലയടിവാരത്തിലും കടമ്പു മരച്ചുവട്ടിലും പോയി...
പക്ഷേ നീ ഒരു ചെറു ദൂരത്തിനപ്പുറം നിന്ന് എന്നിലേയ്ക്ക് കണ്ണുകളേ അയക്കുന്നു.
എന്‍റെ മിറ്റത്ത് വീണു കിടക്കുന്ന ഇലകള്‍ക്കു പോലും പ്രതീക്ഷയുടെ കരിയിലക്കിലുക്കം.
ഓര്‍മ്മിക്കാന്‍ എത്ര മനോഹരമായൊരു മഴക്കാലമാണ്, നീയെനിക്കു നല്‍കിയത്.
പ്രതീക്ഷകള്‍ തുടരട്ടെ....

No comments:

Post a Comment