Friday, February 24, 2012

ഒരു മയില്‍പീലി പോലെ നിന്‍റെ പ്രണയം...

ഒരു മയില്‍പീലി പോലെ നിന്‍റെ പ്രണയം...
ആരും കാണാതെ പുസ്തകത്താളില്‍ എന്നോ ഒതുക്കി വച്ചിരുന്നു ഞാനൊരെണ്ണം. ഒരിക്കലും എടുക്കാതെ ആ പുസ്തകം ഇന്നും എന്‍റെ അലമാരിയിലെ മുകളിലത്തെ തട്ടില്‍ നിര്‍വ്വികാരയായി, തനിയെ കഴിയുന്നു. നിന്‍റെ വീര്‍പ്പുമുട്ടല്‍ എന്നെ പൊള്ളിക്കുന്നുണ്ട്. വാക്കുകള്‍ മൌനത്തിലൂടെ എന്നിലേയ്ക്കെത്തുമ്പോള്‍ ഞാനും എന്‍റെ മയില്‍പ്പീലിയൊപ്പ്പ്പിച്ച പുസ്തകം പോലെ വികാരങ്ങളില്ലാതെ, എന്നെപ്പോലും മറന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെ മാത്രം കണ്ട് , നമ്മുടെ പ്രണയത്തിലേയ്ക്ക് കണ്ണു നട്ട്... അങ്ങനെ...
നീ മൌനത്തിലങ്ങനെ ഉലാത്തുമ്പോള്‍ എന്നെ കടന്നു പോകുന്ന തണുത്ത കാറ്റിന്, പറയാനേറെ.
നിന്നെ ആദ്യമായി കാണുമ്പോള്‍ ഞാനെടുത്തു വച്ച മയില്‍പ്പീലിയുടെ കഥ വരെ ഈ കിറുക്കന്‍ കാറ്റിന്, കാണാപാഠം. ഇന്നു ഒരിക്കല്‍കൂടി പുസ്തകത്താളുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന എന്‍റെ ഓര്‍മ്മകളെ താലോലിച്ചു. നിറം പോലും മങ്ങാതെ, കാലം അരിയ്ക്കാതെ, നിരങ്ങള്‍ വിടര്‍ത്തി എന്‍റെ മുന്നില്‍ ഒരു മയില്‍ ആടുന്നു. അതിന്‍റെ പീലികളില്‍ എനിക്ക് നിന്നെ കാണാം. മഴപെയ്യാനുള്ള വട്ടം കൂട്ടലുണ്ട് പ്രകൃതിയ്ക്ക്. നമ്മുടെ പ്രണയവും പെയ്തു തോരുമോ....
മഴയ്ക്ക് എന്നെ അലിയിക്കാനാകില്ല, നിന്നിലേയ്ക്ക് ഉരുക്കി തീര്‍ക്കാനല്ലാതെ....

No comments:

Post a Comment