ഒരു മയില്‍പീലി പോലെ നിന്‍റെ പ്രണയം...
ആരും കാണാതെ പുസ്തകത്താളില്‍ എന്നോ ഒതുക്കി വച്ചിരുന്നു ഞാനൊരെണ്ണം. ഒരിക്കലും എടുക്കാതെ ആ പുസ്തകം ഇന്നും എന്‍റെ അലമാരിയിലെ മുകളിലത്തെ തട്ടില്‍ നിര്‍വ്വികാരയായി, തനിയെ കഴിയുന്നു. നിന്‍റെ വീര്‍പ്പുമുട്ടല്‍ എന്നെ പൊള്ളിക്കുന്നുണ്ട്. വാക്കുകള്‍ മൌനത്തിലൂടെ എന്നിലേയ്ക്കെത്തുമ്പോള്‍ ഞാനും എന്‍റെ മയില്‍പ്പീലിയൊപ്പ്പ്പിച്ച പുസ്തകം പോലെ വികാരങ്ങളില്ലാതെ, എന്നെപ്പോലും മറന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെ മാത്രം കണ്ട് , നമ്മുടെ പ്രണയത്തിലേയ്ക്ക് കണ്ണു നട്ട്... അങ്ങനെ...
നീ മൌനത്തിലങ്ങനെ ഉലാത്തുമ്പോള്‍ എന്നെ കടന്നു പോകുന്ന തണുത്ത കാറ്റിന്, പറയാനേറെ.
നിന്നെ ആദ്യമായി കാണുമ്പോള്‍ ഞാനെടുത്തു വച്ച മയില്‍പ്പീലിയുടെ കഥ വരെ ഈ കിറുക്കന്‍ കാറ്റിന്, കാണാപാഠം. ഇന്നു ഒരിക്കല്‍കൂടി പുസ്തകത്താളുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന എന്‍റെ ഓര്‍മ്മകളെ താലോലിച്ചു. നിറം പോലും മങ്ങാതെ, കാലം അരിയ്ക്കാതെ, നിരങ്ങള്‍ വിടര്‍ത്തി എന്‍റെ മുന്നില്‍ ഒരു മയില്‍ ആടുന്നു. അതിന്‍റെ പീലികളില്‍ എനിക്ക് നിന്നെ കാണാം. മഴപെയ്യാനുള്ള വട്ടം കൂട്ടലുണ്ട് പ്രകൃതിയ്ക്ക്. നമ്മുടെ പ്രണയവും പെയ്തു തോരുമോ....
മഴയ്ക്ക് എന്നെ അലിയിക്കാനാകില്ല, നിന്നിലേയ്ക്ക് ഉരുക്കി തീര്‍ക്കാനല്ലാതെ....
Friday, February 24, 2012
Friday, February 3, 2012
സന്ന്യാസിയുടെ പ്രണയം
സന്ന്യാസി എന്നാല്‍ സഞ്ചാരി എന്നത്രേ അര്‍ത്ഥം ഗ്രഹിക്കേണ്ടത്. പൊടി മണ്ണു പിടിച്ച പാതയിലൂടെ ഒറ്റപ്പെട്ട് പാദുകങ്ങള്‍ കടലിലെറിഞ്ഞ് കയ്യിലൊരു വക്കു പൊട്ടിയ ഭിക്ഷാപാത്രവുമായി എന്‍റെ പ്രണയം...
നിന്‍റെ ഞരമ്പുകളില്‍ ചലിക്കുന്നത് വിപ്ലവത്തിന്‍റെ ചുവന്ന ചായം. പക്ഷേ പിന്നെന്തിന്, കാവിയുടെ അഗ്നിയെ ഉടലിലേന്തി.... നിന്‍റെ സഞ്ചാരത്തിന്‍റെ വഴികള്‍ ഞാന്‍ നോക്കിയിരിക്കുന്നു, നാളെ എന്‍റെ യാത്രയും ഇതുവഴി തന്നെയല്ലേ... ഇരുണ്ട ഒരു നിഴലവശേഷിപ്പിച്ച് ഞാന്‍ നിന്‍റെ പാതയിലെ വെയിലേയ്ക്ക് ചായുമ്പോള്‍ നിന്‍റെ യാത്ര അങ്ങ് കിഴക്ക് മഞ്ഞു കട്ടകളില്‍ സ്വയമുരുക്കിയാകും. എനിക്കോ നിനക്കോ സഹയാത്രികരില്ല.
മൌനത്തില്‍ നിന്നെ വായിച്ച് ,നിന്‍റെ കാലടികള്‍ ബാക്കി വച്ച മണ്ണിനെ തലോടി ഞാനും മഞ്ഞുമലകള്‍ക്കിടയില്‍.....
ഇരുണ്ട നൂലുപോല്‍ വെളിച്ചം അരിച്ചു വരുന്ന ചെറിയൊരു ഗുഹയുടെ ഒത്ത നടുക്ക് നീ...
തണുത്ത പാറയുടെ കാഠിന്യം നീയണിഞ്ഞിരിക്കുന്നു...
വേഷങ്ങളൊന്നുമില്ലാതെ നിന്‍റെ ഉടല്‍ പാറയിലുരുകി ചേര്‍ന്ന പോലെ...
അടഞ്ഞ കണ്ണുകളെങ്കിലും മൌനം കൊണ്ട് നീയെനിക്ക് പകര്‍ന്ന വെളിച്ചം...
ഇനി എനിക്ക് യാത്രയില്ല........
ഒന്നായി ഉരുകി ചേരാനല്ലാതെ ഇനിയെനിക്ക് മോഹങ്ങളുമില്ല...
നീയും ഞാനും ഒന്നെന്നറിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയ യാത്രയാണ്, മടുപ്പില്ലാതെ അലഞ്ഞ് ഒടുവില്‍ ഈ യാത്ര ഇവിടെ ഒടുങ്ങട്ടെ....
അണിഞ്ഞിരിക്കുന്ന നിറമുള്ള വസ്ത്രങ്ങളഴിച്ച് ആത്മാവിന്‍റെ ശുദ്ധികലശം നടത്താം.
തിരിച്ചറിവുകള്‍ പ്രകാശമാകുമ്പോള്‍ ബാക്കി ഒന്നുമില്ല...
ഞാനുമില്ല.. നീയുമില്ല....
ഉള്ളത് കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ചെറിയ കവാടമുള്ള ഈ ഗുഹ മാത്രം.

Subscribe to:
Posts (Atom)